September 21, 2026

പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, മെയ് മാസത്തില്‍ നിരക്ക് ആറ് ശതമാനത്തിന് മുകളില്‍

0
n289998286af4e431dd5f6ac335d43464336acd94d1f3578e6cef44c35cc22eca5e42d7139.jpg
By ന്യൂസ് വയനാട് ബ്യൂറോ

മുംബൈ: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം മെയ് മാസത്തില്‍ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.3 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.23 ശതമാനമായിരുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ച് മാസത്തിന് ശേഷം ആദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) ലക്ഷ്യ പരിധി ലംഘിച്ചു. പണപ്പെരുപ്പ ലക്ഷ്യത്തിന്റെ ഭാഗമായി പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതമാണ്.

റോയിട്ടേഴ്സ് സാമ്ബത്തിക വിദ​ഗ്ധര്‍ക്ക് ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ മെയ് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 5.30 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഭക്ഷ്യവിലക്കയറ്റം മെയ് മാസത്തില്‍ 5.01 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 1.96 ശതമാനമായിരുന്നു. പ്രധാന പണപ്പെരുപ്പം 6.6 ശതമാനമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *