കനത്തമഴ: കോവളം ബീച്ചില്‍ വന്‍നാശനഷ്ടം, നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു


Ad
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ അതിശക്തമായ കടല്‍ക്ഷോഭത്തില്‍ കോവളം തീരത്തെ ഇടക്കല്ലിലും സീ റോക്ക് ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു. നടപ്പാതയോട് ചേര്‍ന്നു നിന്ന തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും കടലെടുത്തു. കോവളം സിറോക്ക് ബിച്ചിലെ കടല്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. സ്വകാര്യ ഹോട്ടലുടമയുടെ നിയന്ത്രണത്തിലുള്ള പാര്‍ക്കിങ് ഏര്യയുടെ 50 മീറ്ററോളം ദൂരമുള്ള കോണ്‍ക്രീറ്റില്‍ തീര്‍ത്ത കരിങ്കല്‍ ഭിത്തികളും ഇന്നലെ പുലര്‍ച്ചയോടെ കടലെടുത്തു. ഇവിടെ ഉണ്ടായിരുന്ന വൈദ്യുത തൂണുകള്‍, വിവിധ തരത്തിലുള്ള കേബിളുകള്‍ എന്നിവയും നശിച്ചു.കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും തകര്‍ന്ന സുരക്ഷാഭിത്തിതിരയടി തുടരുന്നതിനാല്‍ ജെസിബി ഉപയോഗിച്ച്‌ കൂടുതല്‍ കല്ലുകളിടാന്‍ നോക്കിയെങ്കിലും അതും കടലില്‍ ഒഴുകിപ്പോയി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *