മരം മുറി വിവാദം; അന്വേഷണ സംഘം സ്ഥലം സന്ദർശിക്കും


Ad
മരം മുറി വിവാദം; അന്വേഷണ സംഘം സ്ഥലം സന്ദർശിക്കും

മുട്ടിൽ സൗത്ത് വില്ലേജിലേതുൾപ്പെടെ സംസ്ഥാനത്തെ സംരക്ഷിത വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം നാളെ സ്ഥലം സന്ദർശിക്കും. ഇന്ന് വൈകീട്ടോടെ ജില്ലയിലെത്തുന്ന സംഘം നാളെ മരംകൊള്ള നടന്ന സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. യോഗത്തിൽ പോലീസും വിജിലൻസും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.  ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന് പുറമെ വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിലുമുണ്ട്. മുട്ടിലിൽ മരംമുറിച്ച പ്രദേശങ്ങളിൽ തെളിവെടുപ്പിന് ശേഷം സംഘം സംസ്ഥാനത്തെ മറ്റുജില്ലകളിലും പരിശോധന നടത്തും. 2020 ഒക്ടോബർ 24-ന് റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് വീട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *