June 25, 2026

സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും

0
n290095372804f5d4d579049c29c04fd75afd60a7357542eb7961f584e503696fafa7de617.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

ഇന്‍റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും.

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *