March 29, 2024

കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാതെ ഹോർട്ടികോർപ്പ്: പരാതിയുമായി കർഷകർ

0
Logo.jpg
കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാതെ ഹോർട്ടികോർപ്പ്: പരാതിയുമായി കർഷകർ
സുൽത്താൻ ബത്തേരി: കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പിന് കീഴിലുള്ള ഹോർട്ടീ കോർപ്പ് വിമുഖത കാണിക്കുന്നതായി വ്യാപക  പരാതി. സുൽത്താൻ ബത്തേരി അമ്മായിപാലത്തുള്ള സംഭരണ കേന്ദ്രമാണ് കർഷകരോട് മുഖം തിരിച്ച് നിൽക്കുന്നത്. ഇതോടെ ജില്ലയിലെ പതിനായിരകണക്കിന് കർഷകരാണ് പ്രതിസന്ധിയിലായത്. കപ്പ അടക്കമുള്ള വിളകൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സംഭരണ കേന്ദ്രത്തിൽ ബന്ധപ്പെടുന്ന കർഷകരോടെല്ലാം സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് വിളകൾ കൊണ്ടു വരേണ്ടതില്ലയെന്നാണ് അധികാരികൾ പറയുന്നത്. ലോക് ഡൗൺ ആരംഭിച്ചപ്പോൾ അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ നാടിൻ്റെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ പ്രഖ്യാപിച്ച , സർക്കാർ സാമ്പത്തിക സഹായം നൽകിയ തരിശു ഭൂമിയിലടക്കം  കൃഷി ഇറക്കിയവരാണ്  സംഭരണം മുടങ്ങിയതോടെ പ്രതിസന്ധി നേരിടുന്നത്. മഴ രൂക്ഷമാകുകയും, സംഭരണം വൈകുകയും ചെയ്താൽ  വിളകൾ നശിക്കുമെന്നാണ് കർഷകർ പറയുന്നത്. വിളകൾ സംഭരിക്കുമെന്ന് അറിയിപ്പ് കണ്ട്  അധികാരികളെ വിളിച്ച കർഷകരെയാണ് ഹോർട്ടി കോർപ്പ് നിരാശപ്പെടുത്തുന്നത്. സംഭരണം നിർത്തിവെച്ചിരിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *