വയനാട്ടില്‍ വ്യാജ രേഖകള്‍ ചമച്ച മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


Ad
വയനാട്ടില്‍ വ്യാജ രേഖകള്‍ ചമച്ച മൂന്ന്  റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഭൂപരിഷ്‌ക്കരണ നിയമവുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച  മൂന്ന് റവന്യൂ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.വൈത്തിരി മുന്‍ തഹസീല്‍ദാര്‍ ബി അഫ്സല്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ കെ ജി രണകുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് എ പി സിജേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത് . കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന ബി അഫ്സലിനെ ലാന്‍ഡ് റവന്യു കമ്മീഷണറും മറ്റുള്ളവരെ ജില്ലാ കലക്ടറുമാണ് സസ്പെൻഡ് ചെയ്തത്. തോട്ടഭൂമി എന്ന നിലയില്‍ ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഭൂമിക്ക് തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ടതല്ലെന്ന  വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ക്രമക്കേടുകള്‍ നടന്ന കാലത്ത് വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന കെ ജി രണകുമാറും കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വിഭാഗത്തിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന സിജേഷ് കുമാറും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങി തട്ടിപ്പിന് കൂട്ടു നിന്നെന്നാണ് കണ്ടെത്തല്‍
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *