October 17, 2026

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

0
Screenshot_20210616-112257_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. സുന്ദരയെ സ്വാധീനിച്ച്‌ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.

കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേട്ട്, രഹസ്യമൊഴി എടുക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാല്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news