October 18, 2026

നെല്ലിയമ്പം ഇരട്ടക്കൊല: പോലിസ് മലക്കം മറിയുന്നു. ആദിവാസികളെ പ്രതിചേർക്കാൻ നീക്കമെന്ന് ആരോപണം.

0
IMG-20210615-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ മുഖം മൂടി ധാരികളായ പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന നൽകിയ പോലീസ് മലക്കം മറിയുന്നു.അതേസമയം കൊല്ലപ്പെട്ടവരുടെ വീടുമായി ബന്ധപ്പെടുന്ന ആദിവാസികളുടെ തലയിൽ കുറ്റം ചാർത്താൻ നീക്കം നടക്കുന്നതായും പറയുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കർമ്മ സമിതി രൂപീകരിക്കാൻ ഒരുങ്ങുകയാണ്.
വെട്ട് കൊണ്ട ഭാഗങ്ങളുടെ ലക്ഷണം വെച്ച് പ്രതികളിലൊരാൾ ഇടംകയ്യനാണന്ന് പോലിസ് സ്ഥിരികരിച്ചിരുന്നു.. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റിട്ടേഡ് കായികാധ്യാപകൻ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (75) ഭാര്യ പത്മാവതി (68) മുഖംമൂടി ക ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്.ഇവരുടെ ഇരുനില വീട്ടിൽ പ്രതികൾ നേരത്തെ തമ്പടിക്കുകയായിരുന്നു. മാനന്തവാടി ഡി.വൈ എസ് പി, എ പി ചന്ദ്രൻ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത് പ്രദേശവാസികളായ. നിരവധിപേരെ പോലീസിനോട് ചോദ്യം ചെയ്തു. പോലീസ് നായ സഞ്ചരിച്ച വീടിന് പുറകുവശത്തെ തോട്ടം പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടർമാർ തിങ്കളാഴ്ച വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. മഴപെയ്തതിനാൽ കാര്യമായ പുരോഗതി ലഭിച്ചില്ല സമയം .പ്രധാന റോഡും സി.സി.ടി.വികൾ ഒഴിവാക്കിയുമാണ് പ്രതികൾ യാത്ര ചെയ്തത്. ഇരുചക്രവാഹനത്തിലാണ് പ്രതികൾ കടന്നു കളഞ്ഞതെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നോ വീട്ടിൽ നിന്നോ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ കൊലക്ക് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല .വിവിധ കേസുകളിലെ പ്രതികൾ, നാട്ടുകാർ, ബന്ധുക്കൾ, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *