July 16, 2026

പത്തനാപുരത്ത് രണ്ട് പേര്‍ സ്പിരിറ്റ് കഴിച്ചു മരിച്ചു; സിഎഫ്‌എല്‍ടിസിയില്‍ നിന്ന് മോഷ്ടിച്ചതെന്ന് സംശയം

0
Screenshot_20210616-113107_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊല്ലം: കൊല്ലം പത്തനാപുരത്ത് മധ്യവയസ്കന്‍ സ്പിരിറ്റ് കഴിച്ച്‌ മരിച്ചതായി സംശയം. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദാണ് മരിച്ചത്. പ്രസാദിനൊപ്പം സ്പിരിറ്റ് കഴിച്ചതായി കരുതുന്ന മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. മുരുകാനന്ദന്‍, രാജീവ്, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്‌എല്‍ടിസി കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേരും ചേര്‍ന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. പൊലീസും എക്സൈസും ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *