March 29, 2024

പി.എൻ. പണിക്കർ ദേശീയ വായനോത്സവം ജൂൺ 19 -ന് തിരിതെളിയും

0
കൽപ്പറ്റ : പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായന മഹോത്സവത്തിന്റെ 25 -ാം വാർഷികം കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലവും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ വീടുകളിലിരുന്ന് തന്നെ ആസ്വദിക്കുവാനും പങ്കെടുക്കുവാനും ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു . രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളുടേയും , കേന്ദ്രഭരണ പ്രദേശങ്ങളുടേയും , എല്ലാ ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ വായനയുടെ മഹത്വം വിളിച്ചോതുന്ന വിവിധ കർമ്മപരി പടികൾ സംഘടിപ്പിക്കുവാൻ നേതൃത്വം നൽകണമെന്ന് കേന്ദ്ര സർക്കാർ നീതി ആയോഗ് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിരിക്കുന്നു . കൂടാതെ കേരളത്തിലെ എല്ലാ കലക്ട ർമാരോടും പി.എൻ. പണിക്കർ അനുസ്മരണ വായനദിന – മാസാചരണം ഓൺലൈനായി സംഘടിപ്പി ക്കുവാൻ നേതൃത്വം നൽകണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നു . ഇന്നത്തെ മാറിയ സാഹചര്യത്തിൽ 50 ലക്ഷം വീടുകളിൽ കുട്ടികളും രക്ഷകർത്താക്കളും പങ്കാളികളായി വായനദിന പ്രതിജ്ഞയെടുത്ത് വായനയുടെ സന്ദേശം ഉൾക്കൊള്ളുന്നു . വായനദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം കുട്ടികളിൽ വായനശീലവും അവരുടെ ക്രിയാത്മ കതയും പരിപോഷിപ്പിക്കുവാനുള്ള പരിപാടികളാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്രമീകരിച്ചിരി ക്കുന്നത് . ഓൺലൈനായി ക്വിസ് , പ്രസംഗ , ചിത്രരചന മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പങ്കാളിയാകുന്ന സംവിധാനമാണ് സജ്ജീകിരിക്കുന്നത് . ഇതോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണന്മാർ പങ്കെടുക്കുന്ന 25 വെബിനാറുകളും തയ്യാറാക്കിയിട്ടുണ്ട് . www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ ജൂൺ 18 – ന് ശേഷം വിദ്യാർത്ഥി കൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് . ഫോൺ : മൊബൈൽ : 9562402380
 ഇക്കൊല്ലം മുതൽ കുട്ടികളുടെ മാതൃഭാഷയിലുള്ള പ്രഭാഷണ ചാതുര്യവും മാത്യഭാഷാ അനാ യാസേന കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യവും വർദ്ധിപ്പിക്കുവാൻ വേണ്ടി വിദേശങ്ങളിൽ സംഘ ടിപ്പിച്ചുവരുന്നതുപോലെ വാക്ക് മത്സരം ( Word Competition ) ശ്രീകണ്ഠശ്വരം പത്മാഭപിള്ളയുടെ ശബ്ദ താരാവലിയെ ആധാരമാക്കി കേരളത്തിലും ആദ്യമായി സംഘടിപ്പിക്കുന്നു . പി.എൻ. പണിക്കർ അനുസ്മരണദിനമായ ജൂൺ 19 വായനദിനം മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ വായന മഹോത്സവം ദേശീയതലത്തിൽ ഭാരത സർക്കാർ , നീതി ആയോഗ് , കേരള സർക്കാർ , ദേശീയ ഡിജിറ്റൽ ലൈബ്രറി , പി.എൻ. പണിക്കർ ഫൗണ്ടേഷനും എന്നിവർ സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നത് . കേരളത്തിലെ പരിപാടികളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സജീവമായി പങ്കാളിത്തം വഹിക്കുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *