April 25, 2024

റോഡ് പ്രവർത്തികൾ നിലച്ചു ;നാട്ടുകാർ ദുരിതത്തിൽ

0
Img 20210616 Wa0027.jpg
 റോഡ് പ്രവർത്തികൾ നിലച്ചു ;നാട്ടുകാർ ദുരിതത്തിൽ
  മാനന്തവാടി:                         കരാറുകാരൻ്റ് അനാസ്ഥ റോഡ് പ്രവർത്തികൾ നിലച്ചു.ഇതോടെ നാട്ടുകാർ ദുരിതത്തിലായി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ആറ് ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുവെട്ടും താഴെ – താളിപ്പാറ റോഡിൻ്റ് പ്രവർത്തികൾ അനിശ്ചിതത്വത്തിലായത്.നാലര പതിറ്റാണ്ട് മുമ്പ് പ്രദേശവാസികൾ റോഡിനായി പഞ്ചായത്തിന് സ്ഥലം വിട്ട് നൽകിയത്.നിരന്തരമായ മുറവിളികളെ തുടർന്നാണ് കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി റോഡരിക് കെട്ടി മണ്ണ് നിറക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചത്. പ്രവർത്തികൾ ഏറ്റെടുത്ത കരാറുകാരൻ മാസങ്ങൾക്ക് മുമ്പ് കല്ല്ഇറക്കി ഒരു ദിവസം മാത്രം പ്രവർത്തികൾ നടത്തി പോവുകയായിരുന്നു. പ്രവർത്തികൾ നിലച്ചതോടെ പ്രദേശവാസികളും ഏറെ ദുരിതത്തിലായി. വലിയ കല്ലുകൾ റോഡരികിൽ ഇറക്കിയ തൊടെ കാൽ നടയാത്ര പോലും ഇപ്പോൾ ദുസ്സഹമായി മാറിയിരിക്കുകയാണ്.വാഹനങ്ങൾ ഇതിലൂടെ കടന്ന് പോകുന്നത് അതി സാഹസികമായാണ്.70 ഓളം ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം കുടുംബങ്ങളുടെ ആശ്രയമായ റോഡാണിത്.  വില്ലേജ് ,ഓ ഫീ സ്, പഞ്ചായത്ത്, റേഷൻ കട എന്നിവിടങ്ങളിലേക്കെല്ലാം എത്തിപ്പെടേണ്ടവർക്ക് ഏക മാർഗ്ഗവും ഈ റോഡാണ്.കർഷക ഭൂരിപക്ഷ പ്രദേശമായ ഇവിടെ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.കൂടാതെ ചേര്യം കൊല്ലി – മുണ്ടകുറ്റി ബാങ്ക് കുന്ന് റോഡിൻ്റെ അപ്രോച്ച് റോഡ് കൂടിയാണിത്. റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവർഷം കൂടി ആരംഭിച്ചതോടെ യാത്രാ ക്ളേശം ഏറെ രൂക്ഷമാകും. പ്രവർത്തികൾ ഏറ്റെടുത്ത് പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഇത്തരം കരാറുകാർക്കെതിരെ കർശന നടപടികൾ ഉണ്ടാവണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *