April 20, 2024

ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായ ജീവനം പദ്ധതി ഈ വർഷവും തുടരും

0
Img 20210616 Wa0033.jpg
ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായ ജീവനം പദ്ധതി ഈ വർഷവും തുടരും 

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജീവനം പദ്ധതി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയായിരുന്നു. കോവിഡ് കാലഘട്ടത്തിൽ ഈ വർഷവും ജീവനം പദ്ധതി തുടരാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ജീവനം പദ്ധതിയുടെ തുടക്കകാലത്ത് പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിച്ച് തുക മുഴുവനും 2020 -21 സാമ്പത്തികവർഷം ചിലവഴിച്ചു . ജീവനം പദ്ധതിയുടെ ആദ്യവർഷത്തിൽ 3000 രൂപ വീതം ഡയാലിസിസ് രോഗികൾക്ക് നേരിട്ട് നൽകാൻ കഴിഞ്ഞിരുന്നു .നൂതന പദ്ധതി എന്നുള്ള രീതിയിലാണ് ആണ് ഇത്തരമൊരു സൗകര്യം ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഡയാലിസിസ് രോഗികൾക്ക് നേരിട്ട് തുക നൽകുന്നതിന് ഗവൺമെന്റ് നിയമം അനുവദിക്കാത്തത് കൊണ്ട് രോഗികൾ ഡയാലിസിസ് ചെയ്യുന്ന ഡയാലിസിസ് കേന്ദ്രങ്ങളിലേക്ക് ഒരു രോഗിക്ക് ഒരു വർഷം 36,000 രൂപ കണക്കാക്കി നൽകിയിരുന്നു . രോഗികളുടെ നിരന്തര ആവശ്യം അവർക്ക് നേരിട്ട് തുക ലഭിക്കുക എന്നുള്ളത് തന്നെയാണ് എന്നാൽ ഗവൺമെൻറിൻറെ ചട്ടങ്ങളനുസരിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയില്ല എന്നുള്ള ഒരു സാഹചര്യം ഉള്ളതുകൊണ്ടാണ് രോഗികൾക്ക് നേരിട്ട് തുക നൽകാൻ സാധിക്കാത്തത്. ഈ വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ള ഡയാലിസിസ് രോഗികൾക്ക് അവർ ഡയാലിസിസ് ചെയ്യുന്ന കേന്ദ്രങ്ങളിൽ രക്തപരിശോധന ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ചെയ്തു നല്കുകയും ചെയ്യും. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വഴി ഡയാലിസിസ് ചെയ്യുന്ന ജില്ലയിലെ മുഴുവൻ രോഗികൾക്കും ഡയാലിസിസ് കിറ്റ് സൗജന്യമായി ജില്ലാപഞ്ചായത്ത് നൽകുകയും ചെയ്യും. കഴിഞ്ഞവർഷം 89,50,420 രൂപയുടെ സഹായം ഡയാലിസിസ് രോഗികൾക്ക് എത്തിക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിലെ ഡയാലിസിസ് സെൻസറുകളുടെ പിന്തുണയോടുകൂടി അർഹതപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനു വേണ്ടിയുള്ള ശ്രമവും ജില്ലാപഞ്ചായത്ത് നടത്തുന്നുണ്ട്. ജീവനം പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി ചേർന്ന ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു . സുരേഷ് താളൂർ, മീനാക്ഷി രാമൻ ജില്ല പഞ്ചായത്ത് സെക്രട്ടറി ഷൈജു ,ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ , വിവിധ ഡയാലിസിസ് സെൻററുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *