പി.എന്‍. പണിക്കര്‍ അനുസ്മരണം ദേശീയ വായനോത്സവം ജൂണ്‍ 19 ന് തുടങ്ങും


Ad
പി.എന്‍. പണിക്കര്‍ അനുസ്മരണ ദേശീയ വായന മഹോത്സവം ജൂണ്‍ 19 ന് തുടങ്ങും. വായനാമഹോത്സവത്തിന്റെ 25 -ാം വാര്‍ഷിക ചടങ്ങുകള്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ്  സംഘടിപ്പിക്കുക. 50 ലക്ഷം വീടുകളില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും  വായനദിന പ്രതിജ്ഞയില്‍ പങ്കാളിയാകും. വായനദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടക്കുക. കുട്ടികളില്‍ വായനശീലവും ക്രിയാത്മകതയും പരിപോഷിപ്പിക്കുവാനുള്ള വിവിധ മത്സരങ്ങള്‍ നടക്കും. ക്വിസ്, പ്രസംഗ, ചിത്രരചന മത്സരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും.
കുട്ടികളുടെ മാതൃഭാഷയിലുള്ള പ്രഭാഷണ ചാതുരിയും  നൈപുണ്യവും പരിപോഷിപ്പിക്കാന്‍  വാക്ക് മത്സരവും ഇത്തവണയുണ്ടാകും. ശ്രീകണ്ഠശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയെ ആധാരമാക്കിയാണ് മത്സരം നടത്തുക. വായന മഹോത്സവം ഭാരത സര്‍ക്കാര്‍, നീതി ആയോഗ്, സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഡിജിറ്റല്‍ ലൈബ്രറി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായാണ് ആചരിക്കുക. ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുക്കുന്ന 25 വെബിനാറുകളും നടക്കും. www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 18 – ന് ശേഷം വിദ്യാര്‍ത്ഥകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:  9562402380
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *