പ്രതിസന്ധി ഒഴിയാതെ മാന്നാറിലെ ഓട്ടുപാത്ര നിര്‍മ്മാണ വ്യവസായം


Ad

മാന്നാര്‍: ഓട്ടുപാത്രങ്ങളുടെ നാടായ മാന്നാറിലെ ഓട്ടുപാത്രനിര്‍മ്മാണ, വ്യവസായമേഖലയും വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയില്‍. ആരാധനാലയങ്ങള്‍ക്കാവശ്യമായ മണികള്‍, കൊടിമരം, വിഗ്രഹങ്ങള്‍, ചെമ്ബ്, വാര്‍പ്പ്, ഉരുളി എന്നിവയും വിട്ടാവശ്യങ്ങള്‍ക്കുള്ള ഓട്ടുപാത്രങ്ങള്‍, നിലവിളക്ക് എന്നിവയാണ് കുടുതലും മാന്നാറില്‍ നിര്‍മ്മിച്ചിരുന്നത്. പരമ്ബരാഗത രിതിയില്‍ ഒട്ടുപാത്ര നിര്‍മ്മാണം നടക്കുന്ന മേഖലയാണ് മാന്നാര്‍.

ലോക് ഡൗണ്‍ ആയതോടെ ആരാധനാലയങ്ങള്‍ അടയ്ക്കുകയും, കല്യാണങ്ങളും മറ്റ് ആഘോഷങ്ങളും ഇല്ലാതാകുകയും ചെയ്തതോടെ ഈ മേഖലയില്‍ കച്ചവടം കുറഞ്ഞതോടെ വ്യാപാരികളും, ഓട്ടുപാത്രനിര്‍മ്മാണ തൊഴിലാളികളും ബുദ്ധിമുട്ടിലായി.

നാല്‍പ്പത്തി അഞ്ചോളം വ്യാപാര സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും കൂടാതെ നൂറ്റി അമ്ബതോളം കരകൗശല തൊഴിലാളികളും ഉള്‍പ്പടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

മാന്നാറിനെ വിശ്വവിഖ്യാതമാക്കിയത് ഒട്ടുപാത്ര, വെങ്കലപാത്ര, കരകൗശല നിര്‍മ്മാണ വിതരണ വ്യാപാര മേഖലയാണ്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പല ദിവസങ്ങളിലും തുറക്കുവാന്‍ അനുവദിച്ചിരുന്നെങ്കിലും മാന്നാറിലെ ഓട്ടുപാത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതിയില്ല. ഈ കോവിഡ്കാല പ്രതിസന്ധിയില്‍ മറ്റുള്ള മേഖലക്ക് നല്‍കുന്ന അതേ ആനുകൂല്യങ്ങള്‍ അധികൃതര്‍ ഈ മേഖലക്കും നല്‍കണമെന്ന് ബെല്‍ മെറ്റല്‍ മാനുഫാക്ചേഴ്സ് അസോസിയേഷനു വേണ്ടി ആര്‍ വെങ്കിടാചലം പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *