July 16, 2026

പത്തനാപുരത്ത് രണ്ട് പേര്‍ സിപിരിറ്റ് കഴിച്ച്‌ മരിച്ച സംഭവത്തില്‍ ഏക്സൈസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

0
Screenshot_20210616-113107_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊല്ലം: പത്തനാപുരത്ത് രണ്ട് പേര്‍ സിപിരിറ്റ് കഴിച്ച്‌ മരിച്ച സംഭവത്തില്‍ ഏക്സൈസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അടഞ്ഞുകിടന്ന ആശുപത്രിയില്‍ സിപിരിറ്റ് സൂക്ഷിക്കാന്‍ ഇടയായ സാഹചര്യം ഉള്‍പ്പടെ അന്വേഷിക്കാനാണ് എക്സൈസ് സംഘത്തിന്‍റെ തീരുമാനം.
കഴിഞ്ഞ കുറെ നാളുകളായി അടഞ്ഞുകിടന്ന പത്തനാപുരം എം വി എം ആശുപത്രി കൊവിഡ് ചികിത്സക്ക് വേണ്ടിയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് തുറന്ന് നല്‍കിയത്. അശുപത്രിയുടെ സ്റ്റോര്‍മുറിയില്‍ വര്‍ഷങ്ങളായി സുക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റാണ് മരിച്ചവര്‍ കഴിച്ചത് എന്ന് ഏകദേശം വ്യക്തമായിടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം വിപുലപ്പെടത്താന്‍ ഏക്സൈസ് വകപ്പ് തീരുമാനിച്ചത്.
അശുപത്രിയില്‍ അഞ്ച് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിക്കാന്‍ ഇടയായ സാഹചര്യം, ആശുപത്രിയിലെ താല്‍ക്കാലിക വാച്ചറായിരുന്ന മുരുകാനന്ദന് സ്പിരിറ്റ് കിട്ടിയ വഴി എന്നിവയാണ് അന്വേഷിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *