ഇരട്ടക്കൊല ! വട്ടമിട്ട് കറങ്ങിയ ടൂവീലറിൽ ആര് ?


Ad
ഇരട്ടക്കൊല !
വട്ടമിട്ട് കറങ്ങിയ ടൂവീലറിൽ ആര് ?
..
തയ്യാറാക്കിയത്
നിഷഷ മാത്യു
..
പനമരം: 
നാട് ആകാംക്ഷയോടെ നോക്കുന്ന നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതികൾ ഉടൻ വലയിലാവുമോ? അന്വേഷണ സംഘം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മണിക്കൂറുകൾക്കകം വിലങ്ങ് വെച്ച പ്രതികളെ പൊതു സമൂഹത്തിലെത്തിക്കുമെന്ന് . ഒരു ടൂ വീലർ അതിൽ രണ്ട് പേർ ? അതാരാണ്. കൊല്ലപ്പെട്ട കേശവൻ മാഷെയും പരിക്കേറ്റ പത്മാവതിയെയും വഹിച്ച് കൊണ്ട് ചീറിപ്പാഞ്ഞ ആബുലൻസിനെ പിന്തുടർന്ന ടൂവിലറിലെ അഞ്ഞാതർ ആര്.ഉടൻ ഇതിൻ്റെ ഉത്തരം കണ്ടത്തുമെന്ന പ്രതിക്ഷയിലാണ് സംഘം. സി.സി ക്യാമറകളെ അവഗണിച്ച് തികഞ്ഞ നാട്ടുപരിചയത്തോടെ കടന്ന കളഞ്ഞ പ്രതികൾ ടൂ വീലർ തന്നെയാണ് ഉപയോഗിച്ചതെന്ന് സംഘം വിലയിരുത്തുന്നു. മോഷണം ലക്ഷ്യമാക്കി പദ്ധതി പാളിയപ്പോൾ ആയുധം ഉപയോഗിച്ചുവോ എന്നുള്ള കാര്യങ്ങളും സംഘത്തിൻ്റെ നിഗമനത്തിൽപ്പെടുന്നു.പ്രതി ദൂരെക്കാരല്ല എന്നും അനുമാനിക്കുന്നു.
അതേസമയം കൊല്ലപ്പെട്ടവരുടെ വീടുമായി ബന്ധപ്പെടുന്ന ആദിവാസികളുടെ തലയിൽ കുറ്റം ചാർത്താൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട് , ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കർമ്മ സമിതി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. വെട്ട് കൊണ്ട ഭാഗങ്ങളുടെ ലക്ഷണം വെച്ച് പ്രതികളിലൊരാൾ ഇടംകയ്യനാണന്ന് പോലിസ് സ്ഥിരികരിച്ചിരുന്നു.. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റിട്ടേഡ് കായികാധ്യാപകൻ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (75) ഭാര്യ പത്മാവതി (68) മുഖംമൂടി ക ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്.ഇവരുടെ ഇരുനില വീട്ടിൽ പ്രതികൾ നേരത്തെ തമ്പടിക്കുകയായിരുന്നു. മാനന്തവാടി ഡി.വൈ എസ് പി, എ പി ചന്ദ്രൻ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത് പ്രദേശവാസികളായ. നിരവധിപേരെ പോലീസിനോട് ചോദ്യം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *