ഇന്ധന വില വർധനക്കെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.


Ad

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വില വർധനക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീബ ലിയോൺ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു. മോഡി സർക്കാർ അന്യായ ഇന്ധന വില വർദ്ധന പിൻവലിച്ചില്ലെങ്കിൽ വീട്ടമ്മമാരെ സംഘടിപ്പിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഷീബ ലിയോൺ മുന്നറിയിപ്പ് നൽകി.

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോഫിൻ ജെയിംസ് അധ്യക്ഷത വഹിച്ചു. കോവിഡും ലോക്ക് ഡൗണും മൂലം കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മേലുള്ള ഇരുട്ടടിയാണ് കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർദ്ധനവ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോഫിൻ ജെയിംസ് അഭിപ്രായപ്പെട്ടു.

0ദേശീയ കല സംസ്‌കൃതി സംസ്ഥാന സെക്രട്ടറി സൽജിത്ത്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കോമളം, നാഷണലിസ്റ്റ് സ്റ്റുഡന്റസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അലൻ മാത്യു, സിജു പാറക്കാട് എന്നിവർ നേതൃത്വം നൽകി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *