വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി; സബ് കളക്ടർ കോളനി സന്ദർശിച്ചു.


Ad
വെള്ളമുണ്ട:വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പട്ടിക വർഗ്ഗ റവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾ സബ് കളക്ടർ അരുൺ പണ്ഡിയന്റെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ചു.
:ജില്ലാ ദുരന്തനിവാരണ അതോരിറ്റി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഈ കോളനികളിലെ ചില ഭാഗങ്ങൾ താമസയോഗ്യമല്ല എന്നു കണ്ടെത്തിയിരുന്നു.അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ പരിശോധന അതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി പരിശോധിച്ചു പുണരാദിവസം വേഗത്തിലാക്കും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, തഹസീൽദാർ  സുരേഷ്ചന്ദ്രബോസ്,ടി.ഡി.ഒ ജി. പ്രമോദ്, പഞ്ചായത്ത്‌ സെക്രട്ടറി ശ ബാബു, ടി.ടി ഇ ഓ . അനിൽകുമാർ വില്ലേജ് ഓഫീസർ  റഷീദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഈ പ്രദേശത്ത് താമസിക്കുന്നത് സുരക്ഷിതമല്ലയെന്ന് കണ്ടെത്തിയ 68-ാളം ആദിവാസി കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിപാർപ്പിക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ഗുപാർശ ചെയ്തിരിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *