August 27, 2026

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സി.എസ്.ഐ ചര്‍ച്ചിലെ  പള്ളി വികാരിയ്ക്ക് ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 9,10,11 തീയതികളിലായി പള്ളിയില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്ന എട്ടില്‍ പരം തൊഴിലാളികളുമായി സമ്പര്‍ക്കമുണ്ട്.

തരിയോട് വാര്‍ഡ് 12 ല്‍ ജൂണ്‍ 12 ന് നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്ത വ്യക്തി, നെന്മേനി പഞ്ചായത്തില്‍ വാര്‍ഡ് 19 ലുളള ജനപ്രതിനിധി എന്നിവരും പോസിറ്റീവാണ്. നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 15 കണ്ണടത്തൊടിയില്‍ ജൂണ്‍ 1 ന്   നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും, മണ്ണില്‍ ഹൗസ് കരണി എന്ന വിലാസത്തില്‍ ജൂണ്‍ 11 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .പടിഞ്ഞാറത്തറ കൂള്‍ ലാന്‍ഡ് ബേക്കറി എന്ന സ്ഥാപനത്തിലെ  രണ്ടു വ്യക്തികള്‍ പോസിറ്റീവാണ്.

എടവക പഞ്ചായത്തിലെ വാര്‍ഡ് 3 ല്‍ ജൂണ്‍ 5 ന് നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും മേപ്പാടി ഇരുപതാം വാര്‍ഡില്‍ ജൂണ്‍ 10 ന് നടന്ന ഒരു മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൂല്‍പ്പുഴ പഞ്ചായത്തിലെ കണ്ണന്‍കോട് വാര്‍ഡ് 12 ല്‍ ജൂണ്‍ 11 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പോസിറ്റീവാണ്. കണ്ണോത്തുമല അംബേദ്കര്‍ കോളനി, അമ്പലവയല്‍ പാറക്കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *