March 29, 2024

ഇന്ധനവില വര്‍ധനവ്; മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും സമരം സംഘടിപ്പിച്ചു

0
Img 20210618 Wa0021.jpg
ഇന്ധനവില വര്‍ധനവ്; മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സിയുടെ  നേതൃത്വത്തില്‍ ജില്ലയിലെങ്ങും സമരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: അന്യായമായ പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കെതിരെയും മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായി 100 കടക്കുന്ന ഡീസലിനും പെട്രോളിനും 60 ശതമാനത്തിലധികം ആണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതിയായി ഈടാക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് ദുരിതം പേറുന്ന തൊഴിലാളികള്‍ക്ക് നികുതി കുറച്ച് കൊടുക്കാന്‍ ഇരു സര്‍ക്കാറുകളും തയ്യാറാവുന്നില്ല. തൊഴിലാളി പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് പറയുന്ന പിണറായി വിജയനും കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയായ നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ ഇരുവശം ആയി മാറി കൊണ്ട് തൊഴിലാളികളെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരി കാലത്ത് തൊഴിലാളികളെ സഹായിക്കാന്‍ ഇരുസര്‍ക്കാറുകളും തയ്യാറായിട്ടില്ല. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് 5000 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുക, തൊഴിലാളികള്‍ക്ക് തിരിച്ചടക്കുന്ന വ്യവസ്ഥയില്‍ 10000 രൂപ പലിശ രഹിത വായ്പ നല്‍കുക, ഒരു വര്‍ഷത്തെ തൊഴിലാളികളുടെ അംശാദായ വിഹിതം പൂര്‍ണമായും ഒഴിവാക്കുക, തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി നടന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി നിര്‍വഹിച്ചു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. കെ കെ രാജേന്ദ്രന്‍, എസ് മണി, കെ വാസു, ഡിന്റോ ജോസ്, കെ ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പൂതാടിയില്‍ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ ജി ബാബു അധ്യക്ഷത വഹിച്ചു. കാവുംമന്ദം എം എ ജോസഫ് ഉദ്ഘാടനം ചെയ്തു. പി കെ ജോബി അധ്യക്ഷനായിരുന്നു. പുല്‍പ്പള്ളിയില്‍ നടന്ന സമരം ഡിസിസി സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. സണ്ണി തോമസ് അധ്യക്ഷനായി. പടിഞ്ഞാറത്തറയില്‍ പി കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റയില്‍ മോയിന്‍ കടവന്‍ ഉദ്ഘാടനം ചെയ്തു. ഷാജി കോരന്‍ കുന്നന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടിയില്‍ ടി എ റെജി ഉദ്ഘാടനം ചെയ്തു. എം പി ശശി കുമാര്‍ അധ്യക്ഷനായി. ബത്തേരിയില്‍ ഉമ്മര്‍ കുണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. സി എ ഗോപി അധ്യക്ഷനായിരുന്നു. മേപ്പാടിയില്‍ ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ടികെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. അമ്പലവയലില്‍ എ പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പി മണികണ്ഠന്‍ അധ്യക്ഷനായിരുന്നു. മുള്ളന്‍കൊല്ലി വര്‍ഗീസ് മുരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു.മനോജ് ഉതുപ്പാന്‍ അധ്യക്ഷനായി. മുട്ടിലില്‍ മോഹന്‍ദാസ് കോട്ടകോല്ലി ഉദ്ഘാടനം ചെയ്തു.ബാബു പിണ്ടിപുഴ അധ്യക്ഷനായി.നെന്മേനി യില്‍ ശ്രീനിവാസന്‍ തോവരിമല ഉദ്ഘാടനം ചെയ്തു.ഷാജി അധ്യക്ഷതവഹിച്ചു.തലപ്പുഴ അസീസ് വാളാട് ഉദ്ഘാടനം ചെയ്തു പി എസ് രാജേഷ് അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളിയില്‍ നജീബ് പിണങ്ങോട് ഉദ്ഘാടനം ചെയ്തു. ഇ.ബിനു അധ്യക്ഷനായിരുന്നു. പൊഴുതനയില്‍ എം എം ജോസ് ഉദ്ഘാടനം ചെയ്തു. ശശി അച്ചൂര്‍ അധ്യക്ഷതവഹിച്ചു. മൂപ്പൈനാട് ആര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈത്തിരിയില്‍ കെപി സലിം ഉദ്ഘാടനം ചെയ്തു വിജേഷ് അധ്യക്ഷനായിരുന്നു. മീനങ്ങാടിയില്‍ സലാം എസ് ഉദ്ഘാടനം ചെയ്തു. ഷാജി പി അധ്യക്ഷനായി. പനമരം ഷിജു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു കെ.ടി നിസാം അധ്യക്ഷനായിരുന്നു. കാട്ടിക്കുളം കെ വി ഷിനോജ് ഉദ്ഘാടനം ചെയ്തു. പികെ വൈശാഖ് അധ്യക്ഷത വഹിച്ചു. എടവകയില്‍ കുന്നത്ത് മത്തച്ചന്‍ ഉദ്ഘാടനം ചെയ്തു. ജോഷി.വി അധ്യക്ഷനായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *