March 29, 2024

ഒറ്റ ദിവസം കൊണ്ട് വയനാട്ടുകാർ കുടിച്ചത് ഒരുകോടിയിലധികം രൂപയുടെ മദ്യം

0
Img 20210618 140549.jpg
ഒറ്റ ദിവസം കൊണ്ട് വയനാട്ടുകാർ കുടിച്ചത് ഒരുകോടിയിലധികം രൂപയുടെ മദ്യം
കാത്തിരിപ്പിനൊടുവില്‍ വയനാട്ടുകാര്‍ ഒറ്റ ദിവസം കൊണ്ട് കുടിച്ചു തീര്‍ത്തത് 1 കോടി 30 ലക്ഷത്തിലധികം രൂപയുടെ മദ്യം. ഇത് സര്‍ക്കാരിന്റെ ഔട്ട് ലെറ്റില്‍ നിന്നുള്ള കണക്ക്. ബാറുകളിലേത് കൂടി കൂട്ടിയാല്‍ വില്‍പ്പന രണ്ട് കോടിക്ക് മീതെ വരും. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മാനന്തവാടിയില്‍.
നാല്പത് ദിവസത്തെ അടച്ചിടലിന് ശേഷം ബാറും വിവറേജസ് ഔട്ട്‌ലെറ്റുകളും തുറന്നപ്പോള്‍ കച്ചവടം അടിപൊളി. രാവിലെ മുതല്‍ തന്നെ നീണ്ട നിരതന്നെയാണ് എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. നാല്പത് ദിവസത്തെ അടച്ചിടല്‍ സമയത്ത് നാട്ടിലെങ്ങും നാടെന്റെയും കര്‍ണാടക മദ്യത്തിന്റെയും ഒഴുക്കായിരുന്നു. അതിനിടയിലാണ് മദ്യവില്‍പ്പന തുടങ്ങിയ 17-ാം തീയ്യതി മാത്രം വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്തത് ഒരു കോടി 39 ലക്ഷം രൂപയുടെ മദ്യം. ഇതാകട്ടെ ജില്ലയിലെ 6 വെവ്‌കോ ഔട്ട്‌ലെറ്റിലെ മാത്രം കണക്ക്. ഇതിന് പുറമെ ജില്ലയിലെ 9 ബാറുകളിലും തരകേടില്ലാത്ത കച്ചവടം നടന്നിട്ടുണ്ട്. അങ്ങനെ കണക്ക് കൂട്ടിയാല്‍ ഏതാണ്ട് രണ്ട് രണ്ടര കോടിയുടെ മദ്യം ഇന്നലെ മാത്രം വിറ്റു തീര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മാനന്തവാടിയിലാണ് ഇവിടെ 30 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. മറ്റ് ഔട്ട്ലെറ്റുകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നതായാണ് അറിഞ്ഞത്. ബാറുകളിലും സമാനമായ കച്ചവടം നടന്നിട്ടുണ്ട് കാരണം വിവറേജസ് ഔട്ട്‌ലെറ്റിലെ അതെ വിലയ്ക്ക് തന്നെയാണ് ബാറുകളിലും മദ്യം ലഭിക്കുന്നത് അതുകൊണ്ട് തന്നെ കച്ചവടവും അടിപൊളിയായി നടന്നിട്ടുണ്ട്. മദ്യം വിറ്റതിന്റെ കണക്ക് വെച്ച് നോക്കുമ്പോള്‍ കൊറോണയും ലോക്ക് ഡൗണുമൊന്നും വയനാട്ടിലെ കുടിയന്‍മാരെ ബാധിച്ചില്ലന്ന് സാരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *