നെല്ലിയമ്പത്ത്‌ വീണ്ടും ഭീതിപരത്തി അജ്ഞാത സംഘം


Ad
നെല്ലിയമ്പത്ത്‌ വീണ്ടും ഭീതിപരത്തി അജ്ഞാത  സംഘം
നെല്ലിയമ്പത്ത് ഭീതിപരത്തി  അജ്ഞാതസംഘം.കഴിഞ്ഞ ദിവസം രാത്രി എത്തിയ അജ്ഞാതര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി;വാഴക്കണ്ടി ദേവദാസനും കുടുംബത്തിനുമാണ് കഴിഞ്ഞ രാത്രി ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞയാഴ്ച ഇരട്ട കൊലപാതകം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി ചോയി കൊല്ലി ജംഗ്ഷനിലാണ് സംഭവം.
രാത്രി 11 മണിയോടെ വീടിന്റെ പോര്‍ച്ചില്‍ അജ്ഞാതവണ്ടി നിന്നതാണ് ദാസന്‍ കണ്ടത് .നായയുടെ ശബ്ദം കേട്ട് ദാസന്‍ ലൈറ്റ് ഇട്ടതോടെ അജ്ഞാതര്‍ വണ്ടിയുമായി കടന്നെന്ന്  ദേവദാസന്‍ പറഞ്ഞു.പോര്‍ച്ചില്‍ വണ്ടിയുടെ അടയാളങ്ങള്‍ കണാം.നെല്ലിയമ്പം കൊലപാതകം കഴിഞ്ഞതിനാല്‍ ഇത്തരം സംഭവം ആവര്‍ത്തിക്കുമ്പോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് ദാസനും കുടുംബവും പറഞ്ഞു. ഇവർ പനമരം പോലിസില്‍ പരാതി നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *