ഇന്ധന വിലവർദ്ധന: നിൽപ്പു സമരം നടത്തി


Ad
ഇന്ധന വിലവർദ്ധന: നിൽപ്പു സമരം നടത്തി

മാനന്തവാടി: ദുരിത കാലത്തും ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര – കേരള സർക്കാരുകൾക്കെതിരെ ഐ. എൻ.ടി. യു. സി. മോട്ടോർ ഫെഡറേഷൻ നടത്തിയ നിൽപ്പു സമരത്തിന്റെ താലുക്ക് തല ഉദ്ഘാടനം മാനന്തവാടി പോസ്റ്റ്‌ ഓഫിസിന് മുമ്പിൽ ടി.എ. റെജി ഉദ്ഘാടനം ചെയ്യ്തു. എം.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കല്ലോടി പോസ്റ്റ് ഓഫീസിന് മുമ്പിൽ കുന്നത്ത് മത്തച്ചൻ ഉദ്ഘാടനം ചെയ്തു. ജോഷി വാണാക്കുടി അദ്ധ്യക്ഷത വഹിച്ചു. പനമരത്ത് ഷിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.ടി. നിസ്സാം അദ്ധ്യക്ഷത വഹിച്ചു. തലപ്പുഴയിൽ അസ്സിസ് വാളാട് ഉദ്ഘാടനം ചെയ്തു. പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുനെല്ലി കാട്ടിക്കുളത്ത് സതീശൻ പുളിമുട് ഉദ്ഘാടനം ചെയ്തു. ഷിനോജ് അണമല അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ടയിൽ ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ടി.കെ. മമ്മുട്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ സമര കേന്ദ്രങ്ങളിൽ റഷീദ് തൃശ്ശിലേരി, നിധിൻ.പി.എം, ലൈജി തോമസ്, ഷാജി ജേക്കബ്, സച്ചിൻ പനമരം തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *