November 8, 2026

ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് : 166 പേര്‍ക്ക് രോഗമുക്തി

0
coronavirus.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് : 166 പേര്‍ക്ക് രോഗമുക്തി

*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70
വയനാട് ജില്ലയില്‍ ഇന്ന് (18.06.21) 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 166 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70 ആണ്. 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62016 ആയി. 58835 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2744 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1740 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 22, നെന്മേനി 19, ബത്തേരി, വെള്ളമുണ്ട 18 വീതം, പുല്‍പ്പള്ളി 15, മേപ്പാടി, നൂല്‍പ്പുഴ 12 വീതം, പൂതാടി 11, പനമരം 9, മുട്ടില്‍ , പൊഴുതന, വെങ്ങപ്പള്ളി 7 വീതം, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി 6 വീതം, അമ്പലവയല്‍, കണിയാമ്പറ്റ 5 വീതം, മീനങ്ങാടി 4, എടവക തരിയോട്, തൊണ്ടര്‍നാട് 3 വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 വീതം, തവിഞ്ഞാല്‍, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്നും വന്ന 7 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
*166 പേര്‍ക് രോഗമുക്തി*
കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍, ബത്തേരി 8, തൊണ്ടര്‍നാട്, മൂപ്പൈനാട് 4 വീതം, മേപ്പാടി, പൂതാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ 3 വീതം, വൈത്തിരി, പുല്‍പള്ളി, കോട്ടത്തറ, പനമരം, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും 21 തമിഴ്നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 99 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*747 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.06.21) പുതുതായി നിരീക്ഷണത്തിലായത് 747 പേരാണ്. 910 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10085 പേര്‍. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1860 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 477480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 476678 എണ്ണത്തിന്റെ ഫലം ലഭിച്ചു. 414662 പേര്‍ നെഗറ്റീവും 62016 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *