മാനന്തവാടി നഗരസഭ സമ്പൂർണ്ണ മാസ്റ്റർ പ്ലാൻ സമർപ്പിച്ചു; തുടർ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും


Ad
മാനന്തവാടി നഗരസഭ സമ്പൂർണ്ണ മാസ്റ്റർ പ്ലാൻ സമർപ്പിച്ചു; തുടർ പ്രവർത്തനങ്ങൾക്ക് വലിയ
മുതൽക്കൂട്ടാകും
മാനന്തവാടി നഗരസഭ യുടെ 20 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വിശദമായ മാസ്റ്റർ
പ്ലാൻ സർക്കാരിന് സമർപ്പിച്ചു. വയനാട് ടൗൺ പ്ലാനിംഗ് ഓഫീസ് ആണ് മാസ്റ്റർ
പ്ലാൻ തയ്യാറാക്കിയത്. 2016 ആരംഭിച്ച പഠനപ്രവർത്തനങ്ങളുടെ വിശദമായ സർവേ
കളുടെയും ജനകീയ അഭിപ്രായങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒട്ടേറെ കൂടിച്ചേരലുകൾ ആണ് സമ്പൂർണ്ണ മാസ്റ്റർ പ്ലാനിന് രൂപം നൽകാൻ കഴിഞ്ഞത്.
മാനന്തവാടി ടൗൺ വികസനം, വിവിധ ഓഫീസുകളുടെ സ്ഥാപനം, ബസ് സ്റ്റാൻഡുകൾ,
ടോയ്ലറ്റ് സമുച്ചയങ്ങൾ, ടൗണിൽ എത്തുന്നതിനുള്ള റിംഗ് റോഡുകൾ, വിവിധ
റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കളിക്കളങ്ങൾ എന്നിവയ്ക്കുപുറമേ
നഗരസഭയെ വിവിധ സോണുകളായി തിരിച്ചിട്ടുള്ള രേഖയാണ് സമർപ്പിച്ചിരിക്കുന്നത്
അഗ്രികൾച്ചർ സോൺ ഇൻഡസ്ട്രിയൽ സോൺ കൊമേഴ്സൽ സോൺ റസിഡൻഷ്യൽ മേഖല എന്നിവ
പ്രത്യേകം കാണിച്ചിരിക്കുന്നു. വെള്ളം കയറുന്ന മേഖലകളും പ്രളയം പോലുള്ളവ
നേരിടുന്നതിനുള്ള പദ്ധതികളും പ്രദേശങ്ങളും കൃത്യമായി കാണിക്കുന്ന മാസ്റ്റർ പ്ലാൻ നഗരസഭയുടെ തുടർ പ്രവർത്തനങ്ങൾക്ക് വലിയ
മുതൽക്കൂട്ടായിരിക്കും കേരളത്തിൽ മാനന്തവാടി ചെങ്ങന്നൂർ നഗരസഭകൾക്ക് ആണ്പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി അനുമതി ലഭിച്ചത്. ലോക ബാങ്കിൻറെ പ്രത്യേക പദ്ധതികൾ ഈ രണ്ട് നഗരസഭകൾക്കും താമസിക്കാതെ ലഭ്യമാകും
മാസ്റ്റർപ്ലാൻ പൊതുജനങ്ങൾക്ക് പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ഇനിയും സമയമുണ്ട്. 2020 ജൂൺ 30ന് ശേഷം 60 ദിവസം പ്രസ്തുത നിർദ്ദേശങ്ങൾ
സമർപ്പിക്കുന്നതിന് പ്ലാനിൽ വിശദവിവരങ്ങളും പരിശോധനയ്ക്ക് ലഭിക്കും.
പൊതുജന അഭിപ്രായങ്ങളും കൂടി സ്വരൂപിച്ച ആണ് സമ്പൂർണ്ണ മാസ്റ്റർപ്ലാൻ പൂർത്തീകരിക്കുക മാനന്തവാടി നഗരസഭാ അധ്യക്ഷ സി കെ രത്നവല്ലി
സർക്കാർ സമർപ്പിക്കുന്നതിന് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ നിതീഷിന് കൈമാറി. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ് മൂസ സ്ഥിരം സമിതി
അധ്യക്ഷൻ പി.വി ജോർജ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ
നഗരസഭാ സെക്രട്ടറി കെ രവീന്ദ്രൻ, ഡെപ്യൂട്ടി ടൗൺ പ്ലാനർമാരായ രഞ്ജിത്ത്
കെ എസ്, ടീ എൻ ചന്ദ്രബോസ്, അസിസ്റ്റൻറ് ടൗൺ പ്ലാനർ വിഷ്ണു നന്ദകുമാർ,
സർവേയർ ജയപ്രകാശ് , ജിസ് പ്ലാനിങ് അസിസ്റ്റൻറ് മുദഷീർ എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *