April 26, 2024

നെല്ലിയമ്പം ഇരട്ടക്കൊല ; കസ്റ്റഡിയിൽ വിട്ട യുവാവിനെ വീണ്ടും ചോദ്യം ചെയ്തു

0
Img 20210619 Wa0016.jpg
നെല്ലിയമ്പം ഇരട്ടക്കൊല 

കസ്റ്റഡിയിൽ വിട്ട യുവാവിനെ വീണ്ടും ചോദ്യം ചെയ്തു 
സ്വന്തം ലേഖിക 
പനമരം: നെല്ലിയമ്പം കൊലപാതക കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടിയച്ച യുവാവിനെ വീണ്ടും പോലിസ് വിളിപ്പിച്ചു. ശരീരത്തിൽ പരുക്കേറ്റ യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ദേഹത്തെ പരുക്കുകൾ സംഭവിച്ചതിനെക്കുറിച്ച് കൃത്യമായി പറയാത്തതിനെ തുടർന്ന് യുവാവിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. തുടർന്ന് വിട്ടയച്ച യുവാവിനെ ഇന്നലെ വീണ്ടും വിളിപ്പിച്ചു. ഇയാളുടെ സുഹൃത്തിനോടും ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അന്വേഷണം ശക്തമായിരുന്നെങ്കിലും തുമ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ കർമ്മസമിതി രൂപീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട് .
വെട്ട് കൊണ്ട ഭാഗങ്ങളുടെ ലക്ഷണം വെച്ച് പ്രതികളിലൊരാൾ ഇടംകയ്യനാണന്ന് പോലിസ് സ്ഥിരികരിച്ചിരുന്നു.. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റിട്ടേഡ് കായികാധ്യാപകൻ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (75) ഭാര്യ പത്മാവതി (68) മുഖംമൂടി ക ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്. ഇവരുടെ ഇരുനില വീട്ടിൽ പ്രതികൾ നേരത്തെ തമ്പടിക്കുകയായിരുന്നു. മാനന്തവാടി ഡി.വൈ എസ് പി, എ പി ചന്ദ്രൻ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത് പ്രദേശവാസികളായ. നിരവധിപേരെ പോലീസിനോട് ചോദ്യം ചെയ്തു. പോലീസ് നായ സഞ്ചരിച്ച വീടിന് പുറകുവശത്തെ തോട്ടം പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടർമാർ ത വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.. മഴപെയ്തതിനാൽ കാര്യമായ പുരോഗതി ലഭിച്ചില്ല സമയം .പ്രധാന റോഡും സി.സി.ടി.വികൾ ഒഴിവാക്കിയുമാണ് പ്രതികൾ യാത്ര ചെയ്തത്. ഇരുചക്രവാഹനത്തിലാണ് പ്രതികൾ കടന്നു കളഞ്ഞതെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നോ വീട്ടിൽ നിന്നോ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ കൊലക്ക് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല .വിവിധ കേസുകളിലെ പ്രതികൾ, നാട്ടുകാർ, ബന്ധുക്കൾ, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *