April 24, 2024

ജീവിതം വഴിമുട്ടി ഓട്ടോ, ടാക്സി മേഖല

0
Img 20210619 Wa0039.jpg
ജീവിതം വഴിമുട്ടി ഓട്ടോ, ടാക്സി മേഖല  
സ്വന്തം ലേഖിക

കൽപ്പറ്റ: ലോക്ഡൗൺ ഇളവുകൾ ലഭിച്ചിട്ടും ജീവിതം തള്ളി നീക്കാനാവാതെ ബുദ്ധിമുട്ടിലാണ് ജില്ലയിലെ ഓട്ടോ, ടാക്‌സി ജീവനക്കാർ. ഇളവുകളുണ്ട് എങ്കിലും പലയിടങ്ങളിലും സർവീസ് നടത്താൻ സാധിക്കാത്തതാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നത്. നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് സർവീസ് നടത്താൻ അനുമതി ഉള്ളൂ. ഇവിടങ്ങളിലും ഓട്ടം പരുങ്ങലിലാണ്.

പ്രദേശത്ത് ടി പി ആർ എട്ട് ശതമാനം വരെയാണെങ്കിൽ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടു മുതൽ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശം ആയി കണക്കാക്കും. 20 ശതമാനത്തിനു മുകളിലാണ് ടി പി ആർ എങ്കിൽ അതിവ്യാപന മേഖലയായി കണ്ട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനത്തിന് അതിന് മേലെ ആണെങ്കിൽ കടുത്ത നിയന്ത്രണവുമാണ് ഉള്ളത്. ടി പി ആർ കുറഞ്ഞ എ കാറ്റഗറിയിൽ ഉൾപ്പെട്ട പുൽപ്പള്ളി, പൂതാടി, മീനങ്ങാടി എന്നി പഞ്ചായത്തുകളിൽ മാത്രമാണ് ജില്ലയിൽ ഓട്ടോ ടാക്‌സികൾക്ക് സർവീസ് നടത്താൻ അനുമതിയുള്ളു. പൊതു ഗതാഗതത്തിന് അനുമതി നൽകിയിട്ടും ഓട്ടോ ടാക്‌സി മേഖലയ്ക്ക് മാത്രം അനുമതി നിഷേധിക്കുന്നത്  അംഗീകരിക്കാനാവില്ലെന്നാണ് താെഴിലാളികൾ പറയുന്നത്. ആയിരക്കണക്കിന് ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും ജില്ലയിൽ ഉള്ളിടത്ത് സർവീസ് നടത്തുന്നത് ചുരക്കം ചിലത് മാത്രമാണ്. ബസ് ഇറങ്ങി കിലോമീറ്ററുകൾ നടന്ന് ചെല്ലേണ്ട ഇടങ്ങളിൽ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഓട്ടോ റിക്ഷകളും ടാക്സി വാഹനങ്ങളും. 
ഈ മേഖലയിൽ സർക്കാറിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *