August 26, 2026

കോവിഡ് : സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് : സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം പഞ്ചായത്തിലെ വാർഡ് 21ൽ ജൂൺ 4 ന് നടന്ന ഒരു മരണാന്തര ചടങ്ങിൽ പങ്കെടുത്ത വ്യക്തി, സുൽത്താൻ ബത്തേരി സി.എം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ ജൂൺ 18 വരെ ജോലി ചെയ്ത വ്യക്തി,കോട്ടത്തറ മാടക്കുന്നിൽ ജൂൺ 16 തൊഴിലുറപ്പിനു പോയ വ്യക്തി എന്നിവർ പോസിറ്റീവാണ്.
കുപ്പാടി വാർഡ് 6 ൽ ജൂൺ 16 വരെ തൊഴിലുറപ്പു ജോലിക്കു പോയിരുന്ന വ്യക്തി പോസിറ്റീവാണ്. വെള്ളമുണ്ട വാർഡ് ഒന്നായ കരിമ്പലക്കിപ്പടവിൽ പോസിറ്റീവായ വ്യക്തിയ്ക്ക് തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ടു കുറച്ചു വ്യക്തികളുമായി സമ്പർക്കമുണ്ട്.
തരിയോട് പാറക്കണ്ടി കോളനി,കൊട്ടത്തറ അനീരി കോളനി, കണിയാമ്പറ്റ നാലുസെന്റ് കോളനി, നെന്മേനി കോൽക്കുഴി കോളനി,മൂപ്പൈനാട്
കൈരളി കോളനി, വെള്ളമുണ്ട
കൂവാനാക്കുന്നു കോളനി, എടവക നെഞ്ഞോത് കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *