April 25, 2024

രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീന്‍ഫംഗസ് ബാധ സ്ഥിരീകരിച്ചു

0
Screenshot 20210620 182920 Dailyhunt.jpg

രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്ത ഗ്രീന്‍ ഫംഗസ് ബാധ പഞ്ചാബിലും. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് മുക്തനായ 62-കാരനിലാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധര്‍ സിവില്‍ ആശുപത്രി എപ്പിഡെമിയോളജിസ്റ്റ് ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.

രാജസ്ഥാനിലെ 34-കാരനാണ് നേരത്തെ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ട് മാസമായി കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *