March 28, 2024

നിരവധി കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

0
Img 20210621 Wa0023.jpg
നിരവധി കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

കൽപ്പറ്റയിൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

കൽപ്പറ്റ: കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിൽ. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദിഖിനെ കൽപ്പറ്റ ജെ എസ് പി അജിത് കുമാർ ഐ.പി. എസ് ന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി. കൽപ്പറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ്
ഇയാളെ അറസ്റ്റ് ചെയ്തത്. കൽപ്പറ്റ സി.ഐ പ്രമോദ് പി. സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ ടി.പി.അബ്ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, വിപിൻ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 
കേരളത്തിൽ ഇയാൾക്ക് മുപ്പതോളം കളവ് കേസുകളുണ്ട്.. 
ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷണപുരം, തൃശൂർ, കൽപ്പറ്റ, കമ്പളക്കാട്, തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്, കേരളത്തിനു പുറമെ തമിഴ്നാട് ഈറോട് മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾക്ക് കേസുകളുണ്ട്, കേരളത്തിന് അകത്തും പുറത്തും പത്തിലധികം വാറണ്ടുകളുമുണ്ട്. 
അന്തർ സംസ്ഥാന ലോറിയിൽ ക്ലീനർ ആയി പോയി കൊണ്ടിരുന്ന ഇയാൾ ലോറിക്ക് ആവിശ്യമായ ഇന്ധനം ടവറുകളിൽ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നു. കേരളത്തിൽ നിന്നും വാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയ കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു.. കാസർഗോഡ് ഒരു സ്കൂളിലെ ലാപ്ടോപ്പും പ്രൊജക്ടറും വീഡിയോ ക്യാമറയും മോഷ്ടിച്ചതും കൊയിലാണ്ടിയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്നതും, കടലിൽ മീൻ പിടിക്കാനുപയോഗിക്കുന്ന വലകളിൽ നിന്നും പിച്ചള ഭാഗങ്ങൾ മോഷ്ടിച്ചതും, പാലക്കാട് മങ്കരയിൽ കാർ മോഷ്ടിച്ചതുമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് സിദ്ധിഖ്..  
കൽപ്പറ്റയിലെ മോഷണ കേസിലെ കൂട്ടുപ്രതിയായ മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസങ്ങൾക്കു മുൻപെ ജെ. എസ്. പി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടിയിരുന്നു. സിദ്ധിഖിന് വേണ്ടി കേരളത്തിലും തമിഴ് നാട്ടിലും കൽപ്പറ്റ പോലീസ് ടീം വലവിരിച്ചിരുന്നു.. ഡൽഹിയിലേക്ക് കണ്ടെയ്നർ ലോറിയിൽ ഇയാൾ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിൽ പിൻതുടർന്നാണ് തിരിച്ച് വരുമ്പോൾ ഇയാളെ കോഴിക്കോട് വെച്ച് പോലീസ് പിടികൂടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *