ക്ഷീര സംഘത്തിൽ നിന്നും മാലിന്യം റോഡിലൂടെ ഒഴുകുന്നു; പരാതിയുമായി നാട്ടുക്കാർ


Ad
ക്ഷീര സംഘത്തിൽ നിന്നും മാലിന്യം റോഡിലൂടെ ഒഴുകുന്നു; പരാതിയുമായി നാട്ടുക്കാർ 

പെരിക്കല്ലൂർ : ക്ഷീര സംഘത്തിൽ നിന്നും മലിനജലം റോഡിൽ കൂടി ഒഴുക്കി വിടുന്നത് പ്രദേശവാസികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി . പാലിന്റെ അംശം കലർന്ന വെള്ളം ആണ് റോഡിൽ കൂടി ഒഴുക്കുന്നത്. പാലെടുക്കുന്ന പാത്രങ്ങളും വാഹനങ്ങളും അശ്രദ്ധമായി തിണ്ണയിൽ വച്ചു കഴുകുന്ന വെള്ളമാണ് റോഡിൽ കൂടി ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ നിബന്ധനകൾക്ക് വിരുദ്ധമായിട്ടാണ് ക്ഷീരസംഘ ഇപ്പോൾ പ്രവർത്തിക്കുന്നത്.ദുസ്സഹയമായ ദുർഗന്ധവും പകർച്ചവ്യാധികൾക്കു കാരണവുമാകുന്ന ഈ മലിനജലം ക്ഷീര സംഘത്തിൽ തന്നെ ഒഴുക്കി കളയാനും റോഡിൽ കൂടി ഒഴുക്കാതിരിക്കാനും ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നു നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിലും, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിലും, ഹെൽത്ത്‌ ഇൻസ്‌പെക്ടറോഡും ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *