October 15, 2026

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം, സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

0
n2921314847ce36aa47605f32af599f6695a66cdcd0c003067b974d470a894eaea37dcb285.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദില്ലി: കേരളത്തില്‍ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ സ്റ്റേറ്റ് സിലബ് പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകള്‍ പൂര്‍ത്തിയായി. പതിനൊന്നാം ക്ളാസ് പരീക്ഷ സെപ്റ്റംബര്‍മാസത്തില്‍ നടത്താനാണ് തീരുമാനം.

കൊവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news