May 14, 2026

നെല്ലിയമ്പത്ത്‌ വീണ്ടും മോഷണം: പണം നഷ്ടപെട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
നെല്ലിയമ്പത്ത്‌ വീണ്ടും മോഷണം: പണം നഷ്ടപെട്ടു
മോഷണം നടന്നത് ഇരട്ട കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറി 
പനമരം: നെല്ലിയമ്പത്ത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി മോഷണം. നെല്ലിയമ്പം ലക്ഷം കുന്ന് കോളനിയിലെ കോലംപള്ളിയില്‍ ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കോളനി പ്രദേശമാണെങ്കിലും ശ്രീദേവിയുടെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, പനമരം പോലിസ്,ഫൊറന്‍സിക് വിദഗ്ധര്‍,ഡോഗ്‌സ്‌കോഡ് ഉള്‍പ്പടെയുള്ള സംഘം അന്വേഷണം നടത്തി വരികയാണ്. ഇരട്ട കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് മോഷണം നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *