അവള്‍ ആത്മഹത്യ ചെയ്യില്ല, അവന്‍ ഡീസല്‍ വാങ്ങി വച്ചതെന്തിന്? അന്വേഷിക്കണം’, അര്‍ച്ചനയുടെ അച്ഛന്‍


Ad

തിരുവനന്തപുരം: വിഴിഞ്ഞം പയറ്റുവിളയില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചന ആത്മഹത്യ ചെയ്യില്ലെiന്ന് അച്ഛന്‍. മകളുടെ ഭര്‍ത്താവ് സുരേഷ് തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങിക്കൊണ്ട് വന്നതില്‍ ദുരൂഹതയുണ്ട്. ഉറുമ്ബ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസല്‍ വാങ്ങി വച്ചതെന്നും അ‍ര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു. അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛന്‍ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകള്‍ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താന്‍ പലപ്പോഴും വീട്ടിലെത്തിയാല്‍ മകള്‍ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛന്‍ മാധ്യമങ്ങളോട് പറയുന്നു.

ഡീസലൊഴിച്ച്‌ തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അര്‍ച്ചനയെ കണ്ടെത്തിയത്. വീട്ടില്‍വച്ച്‌ തന്നെ അര്‍ച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അര്‍ച്ചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അര്‍ച്ചന. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം പല തവണ സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അര്‍ച്ചന വീട്ടില്‍ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അര്‍ച്ചനയെ റജിസ്റ്റര്‍ ചെയ്യാനോ ജോലി ചെയ്യാന്‍ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്ബോള്‍ അര്‍ച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താന്‍ തന്നെ പരിഹരിച്ചോളാമെന്ന് അര്‍ച്ചന അപ്പോഴെല്ലാം പറയുമെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *