April 20, 2024

ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ തുടങ്ങി

0
Img 20210622 Wa0063.jpg
ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ തുടങ്ങി
മേപ്പാടി: പക്ഷാഘാതം കാരണം ജീവൻ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂറോളജിസ്റ്റ്,  ന്യൂറോസർജൻ,  എമർജൻസി ഫീസിഷ്യൻസ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഒരു സമ്പൂർണ സ്ട്രോക്ക് സെന്റർ ഡി എം വിംസിൽ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സംഷാദ് മരക്കാർ ഉൽഘാടനം നിർവഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്ട്രോക്ക് കേസുകളിലും മരണം സംഭവിക്കാൻ കാരണമായി ഡോക്ടർമാർ പറയുന്നത്. കൂടാതെ ലക്ഷണങ്ങൽ കണ്ടുതുടങ്ങിയാൽ ആദ്യത്തെ നാലര മണിക്കൂർ ചികിത്സയിൽ വളരെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ ആ സമയങ്ങളിൽ തക്കതായ ചികിത്സ ലഭിച്ചാൽ ശരീരം തളർന്ന് ശിഷ്ടജീവിതം കിടക്കയിൽ കഴിയേണ്ട അവസ്ഥ രോഗികൾക്ക് ഉണ്ടാവുകയില്ല.
ചടങ്ങിൽ എ കെ റഫീഖ്(മൂപ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌) ബീന ജോസ് (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)സലീം പി കെ (മൂപ്പനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ന്യൂറോളജിസ്റ്റ് ഡോ. പ്രതീഷ് ആനന്ദ്. ആർ, ന്യൂറോ സർജൻ ഡോ വിനയ് കുമാർ, അത്യാഹിത വിഭാഗം മേധാവി ഡോ. സർഫറാജ് ഷെയ്ഖ്,  എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്  8111881234 ൽ വിളിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news