അനധികൃത മരംമുറി ; ആദിവാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണം എസ് ടി മോർച്ച


Ad
അനധികൃത മരംമുറി ;  ആദിവാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണം എസ് ടി മോർച്ച 
വൈത്തിരി: വയനാട്ടിലെ  അനധികൃത മരമുറിയുമായി ബന്ധപ്പെട്ട് പാവപ്പെട്ട ആദിവാസികളെ കള്ള കേസിൽ കുടിക്കിയതിനെതിരെ അവരെ  കേസിൽ നിന്നും മോച്ചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഭാരതിയ ജനത പട്ടികവർഗ്ഗ മോർച്ച വൈത്തിരി താലൂക്ക് ഓഫീസിൽ ധർണനടത്തി ധർണ എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ ഉദ്ഘാടനം ചെയ്തു.മരം കൊള്ള  മാഫിയ നടത്തിയ അനധികൃതമായുള്ള മരംമുറിയിൽ  കൂലിപ്പണി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ആദിവാസികളെ കവചമായി ഉപയോഗിച്ച് കള്ളക്കേസിൽ കൊടുക്കുകയാണെന്നും മരം കൊള്ള മാഫിയയുടെ കള്ളക്കേസിൽ കുടുക്കിയ ആദിവാസികളെ എത്രയും പെട്ടെന്ന് കേസിൽ നിന്ന് മോചിപ്പിക്കണമെന്ന് എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട്
 മുകുന്ദൻ പള്ളിയറ പറഞ്ഞു.   അല്ലാത്തപക്ഷം  ശക്തമായ സമര പരിപാടികൾക്ക്  എസ് ടി മോർച്ച നേതൃത്വം നൽകുമെന്നും മുകുന്ദൻ പള്ളിയറ പറഞ്ഞു. ധർണയിൽ എസ് ടി മോർച്ച  ജില്ലാ പ്രസിഡണ്ട് സുബ്രഹ്മണ്യൻ . ആനന്ദ് കുമാർ    മഹേഷ് കരികാട്ടിൽ  സുഭിഷ്  മോഹനൻ. കൃഷ്ണൻ.എന്നിവർ ധർണക്ക് നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *