April 23, 2024

സ്ത്രീധനമല്ല സ്ത്രീയാണ് ധനം….

0
Img 20210622 Wa0050.jpg
സ്ത്രീധനമല്ല സ്ത്രീയാണ് ധനം….
_അങ്കിത വേണുഗോപാൽ
1961ലെ സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസാക്കി. എന്നാൽ അന്നു മുതൽ ഇതുവരെ പല വീടുകളിലും സ്ത്രീധനം ഒരു ചോദ്യചിഹ്നം തന്നെയാണ്….!!!!
 സ്ത്രീധനം എന്ന് പറയുന്നത് ഒരു പ്രഹസനം മാത്രമാണ് സ്വന്തം വീട്ടുകാർ അവളുടെ  ജീവിതത്തിന് ഇടുന്ന വില മാത്രം. അവൾ അവളായി ജീവിക്കട്ടെ
ജനിച്ചപ്പോൾ അവൾ ഒരു പെൺകുട്ടിയാണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഏതു അച്ഛനും അമ്മയ്ക്കും തോന്നുന്ന ഏറ്റവും സന്തോഷകരമായ നിമിഷം തനിക്ക് ജനിച്ചത് പെൺകുട്ടിയാണ്. എന്നാൽ മറ്റൊരു വശത്ത് അവർ ചിന്തിക്കാൻ തുടങ്ങി നാളെ ഇവളെ ഞാൻ കെട്ടിച്ചു വിടണ്ടേ ഇവൾക്കുള്ള സ്ത്രീധനം ഞാൻ ഒരുക്കി വെക്കണ്ടേ… മനസ്സിൽ ആദിയും വ്യാധിയുമായി
കളിച്ചും ചിരിച്ചും അവൾ വളർന്നുതുടങ്ങി . സ്കൂൾ പഠനം അവസാനിച്ചു.അച്ഛനും അമ്മയും ചിന്തയിലാണ് ഇനി ഇവളെ കെട്ടിച്ചു വിടണം. ഇന്ന് അവൾക്ക് 18 പൂർത്തിയായി. മോളെ ഇന്ന് നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….. നീ എത്രയും വേഗം ഒരുങ്ങി നിൽക്ക്.
 അച്ഛാ എനിക്ക് ഇപ്പോൾ കല്യാണം കഴിക്കേണ്ട.  എനിക്ക് ഇനിയും പഠിക്കണം ഒരു ജോലി വേണം എനിക്ക് സ്വന്തം കാലിൽ നിൽക്കണം…..
 ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി നല്ല കൂട്ടരാണ് എനിക്കുള്ളതെല്ലാം നിനക്ക് ഞാൻ സ്ത്രീധനമായി തരും നിനക്ക് സുഖമായി ജീവിക്കാം…മാത്രവുമല്ല ചെക്കൻ വലിയ ജോലിക്കാരനാണ്.പിന്നെ നീ എന്തിനു ഭയക്കണം.
കയ്യിൽ നിലവിളക്കുമായി  വലതുകാൽ വച്ച് അവൾ ആ വീട്ടിലേക്ക് കയറി. ഇത് എന്റെ വീടാണ് ഇനി ഞാൻ ജീവിക്കാൻ പോകുന്ന എന്റെ സ്വന്തം വീട്. നല്ല ഭാര്യയായി നല്ല മരുമകളായി തന്റെ ജോലികളും മറ്റും ചെയ്ത് ജീവിക്കാൻ ആഗ്രഹിച്ച്‌ ആ വീട്ടിലേക്ക് കയറി വന്നവൾ. ഒരർത്ഥത്തിൽ പറഞ്ഞാൽ സ്ത്രീ ധനമായി വരുന്ന നിമിഷം.
 പത്തുമാസം വയറ്റിൽ ചുമന്ന് അമ്മയെയും, ലോകം ഇതാണെന്ന് ചൂണ്ടിക്കാണിച്ച  അച്ഛനെയും തണലായ സഹോദരങ്ങളെയും വിട്ട് ഇന്ന് അവൾ പടിയിറങ്ങി. മറ്റൊരു വീട്ടിൽ പുതിയ ജീവിതത്തിലേക്ക് .അന്തസ്സോടെ പൊന്നും പണവും സ്വത്തും നൽകി ആഡംബരമായി കെട്ടിച്ചു വിട്ടു ഇന്നവളുടെ സ്ഥാനം ആർക്കും വേണ്ടാത്ത കുപ്പത്തൊട്ടി.
 കൃത്യം ഒരാഴ്ചയ്ക്കുശേഷം അവൾക്ക് കിട്ടിയ സ്വർണ്ണത്തിന്റെയും സ്വത്തിന്റെയും കണക്കെടുക്കാൻ കുടുംബക്കാരുടെ വരവും പോക്കും.
അത് എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ. ഭർത്താവിന്റെ വീട്ടുകാരുടെ വക കുത്തുവാക്കും വേദനിപ്പിക്കലും ശാരീരികമായി ഉപദ്രവിക്കൽ കൂടി കൂടി വന്നു. കാമത്തിന്റെ പേരിൽ അവളുടെ മേലിൽ  കിടന്നു ഉരുളുമ്പോഴും ശാരീരികമായി അവളെ കുത്തി വേദനിപ്പിക്കുമ്പോഴും ഇതിനെയൊന്നും പേരിൽ ആരോടും ഒരു പരാതിയും അവൾ പറഞ്ഞില്ല. തനിക്ക് കിട്ടിയ സ്വർണമോ സ്വത്തോ എല്ലാം അവൾ അവർക്ക് തന്നെയാണ്  നൽകിയത് .
ഇതൊന്നും പോരാ ഇനിയും വേണം നീ നിന്റെ വീട്ടുകാരോട് എനിക്ക് ഇനിയും തരാൻ പറ എനിക്ക് ഈ സ്വർണ്ണം പോരാ എന്നുള്ള ഭർത്താവിന്റെ   ആവശ്യം  എപ്പോഴും അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു. അവളെ  സ്ത്രീധനത്തിനായി വേദനിപ്പിക്കാതെ അവളെ ധനമായി    കാണാൻ ഇതുപോലുള്ള ഒരു ഭർത്താക്കൻമാരും ശ്രെമിക്കുന്നില്ല. ജോലി ഉണ്ടായിട്ടുപോലും അതൊന്നും തികയാതെ അവളെ വേദനിപ്പിക്കുകയാണ് സ്ഥിരമായി ചെയ്തുകൊണ്ടിരുന്നത്. സ്വന്തം വീട്ടിൽ പോലും തന്റെ വിഷമങ്ങൾ പറഞ്ഞിട്ടും തന്റെ ശരീരത്തിനും മനസ്സിനും ഉണ്ടായ മുറിവുകളും ആരും തന്നെ കണ്ടില്ല.
ചോറ് തിന്നാൻ മടിക്കുമ്പോൾ പുറകെ നടന്ന് വാരി തരുന്ന അമ്മയും വാശിപിടിച്ച് കരയുമ്പോൾ മാനത്തെ അമ്പിളിമാമൻ ഉണ്ടോ എന്ന് നോക്കി കളിപ്പിക്കുന്ന അച്ഛനും താൻ വലുതായതും തന്റെ വേദനയും അറിയാതെ പോയതെന്തേ. എല്ലാം സഹിച്ച് ഒരു തുണ്ട് കയറി അവൾ ജീവൻ അവസാനിപ്പിച്ചപ്പോൾ ഘോരഘോര പ്രഭാഷണങ്ങൾ നടത്താൻ ഈ സമൂഹത്തിൽ ആളുകൾ ഏറെയുണ്ട്. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീയെന്ന ധനത്തെ  ഇല്ലായ്മ ചെയ്യുന്ന എല്ലാവരും ഓർക്കുക നീ പിറന്നതും ഒരു സ്ത്രീയുടെ ഉദരത്തിൽ തന്നെ. നീ അമ്മയെന്ന വിളിക്കുന്ന സ്ത്രീയും നിനക്ക് വേണ്ടിയാണ് ജീവിച്ചത്…
അമ്മയോ ഭാര്യയോ മകളോ ആരോ ആയിക്കോട്ടെ അവർ ആരുടെയും മുകളിൽ ആധിപത്യം സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷേ അവർക്ക് അവരുടേതായ ആധിപത്യം ഉണ്ട് ആ അവകാശം അവർക്ക് നൽകുക.
 സ്ത്രീകൾ വളരെട്ടെ അവർ പഠിക്കട്ടെ അവർ സമ്പാദിക്കട്ടെ അവർക്ക് അവരുടെ അവകാശം നൽകുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *