July 16, 2026

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് ഇന്ന് ഓണ്‍ലൈന്‍ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രാമ പഞ്ചായത്തുകളിലും നഗര സഭകളിലും രൂപീകരിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായി ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 23) രാവിലെ 9.30 ന് ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കും. പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് ടീം അംഗങ്ങള്‍ക്ക് രാവിലെയും രക്ഷാ പ്രവര്‍ത്തന ഒഴിപ്പിക്കല്‍, ഷെല്‍ട്ടര്‍ മാനേജ്മന്റ് ടീം അംഗങ്ങള്‍ക്ക് ഉച്ചക്ക് 2.00 ന്  ശേഷവുമാണ് ക്രമീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന പരിശീലന പരിപാടിയുടെ ലിങ്ക് ഉപയോഗിച്ച് അതത് വിഭാഗങ്ങളിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 9747849782.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *