ഡോക്ടര്‍ / സ്റ്റാഫ് നഴ്‌സ് / ഫാര്‍മസിസ്‌റ് നിയമനം അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ (യോഗ്യത – എം ബി ബി എസ് ), സ്റ്റാഫ് നഴ്‌സ്(യോഗ്യത-ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം നഴ്‌സിംഗ്),ഫാര്‍മസിസ്‌റ്(യോഗ്യത -ബി.ഫാം / ഡി . ഫാം )എന്നീ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്താനുള്ള അപേക്ഷ ക്ഷണിച്ചു .പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന . അപേക്ഷകര്‍ ബയോ ഡാറ്റ , സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 30 നുള്ളില്‍ മാനന്തവാടി ബി ബ്ലോക്ക് പഞ്ചായത്തിലോ , നല്ലൂര്‍നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിലോ നേരിട്ടോ ,bdomananthavady@gmail.com എന്ന ഈ മെയില്‍ മുഖേനയോ നല്‍കണം .ജൂലൈ 05 ന് രാവിലെ 10 നാണ് അഭിമുഖം . ഫോണ്‍:04935 – 240 298.
Leave a Reply