കോഴ ആരോപണം ; വെളിപ്പെടുത്തലുമായി പ്രസീത, വലഞ്ഞ് ബിജെപി


Ad
സുൽത്താൻ ബത്തേരി: കോഴ ആരോപണത്തിൽ ബിജെപി പുലിവാലു പിടിക്കുമ്പോൾ കൂടുതൽ ആരോപണങ്ങളുമായി വീണ്ടും പ്രസീത.ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍ വെച്ച്‌ 25 ലക്ഷം രൂപ കൂടി കോഴനല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ മാര്‍ച്ച്‌ 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയില്‍വെച്ചാണ് പണം കൈമാറിയതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ്കുമാറിന് മൊഴി നല്‍കി. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പൊതിഞ്ഞ് പണം കൈമാറിയത്. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊഴാറ, കോ ഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നു.സംഭവത്തിൽ നിലവിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *