August 6, 2026

വാഴക്കോട് ക്വാറിയിലെ സ്ഫോടനം: സ്ഫോടക വസ്തു വേറെ ക്വാറിയിലേതെന്ന് പരിക്കേറ്റയാളുടെ മൊഴി

0
n2926877704daaa810cf66b5787cb99da47dd352e05c9479e7579a917f8ac6939c2d4b218d.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വാഴക്കോട് ക്വാറിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ച്‌ പരിക്കേറ്റ ഒഡീഷക്കാരന്റെ മൊഴി. ചേലക്കര ക്വാറിയിലെ സ്ഫോടക വസ്തുക്കളാണ് വാഴക്കോട് എത്തിച്ചതെന്ന് പരുക്കേറ്റ ഒഡീഷക്കാരന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം പരിശോധിക്കും. നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്ക് പറ്റുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. പാറപൊട്ടിക്കാന്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്.

വൈകീട്ട് ഏഴരയോടെയാണ് സ്ഫോടനമുണ്ടായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *