April 26, 2024

പുള്ളിമാനിനെ വേട്ടയാടി കൊന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

0
Img 20210624 Wa0024.jpg
പുള്ളിമാനിനെ വേട്ടയാടി കൊന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

കേണിച്ചിറ: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അതിരാറ്റുകുന്ന് പുള്ളിമാനിനെ വേട്ടയാടി കൊന്ന അഞ്ചംഗ സംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. അതിരാറ്റുകുന്ന് സ്വദേശി മറ്റത്തില്‍ ഷാജി എന്നയാളുടെ വീട്ടില്‍ നിന്നും പാകം ചെയ്ത 2 കിലോയോളം വരുന്ന പുള്ളിമാനിന്റെ ഇറച്ചി ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി ആനന്ദന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 5 പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. കേണിച്ചിറ സ്വദേശികളായ അതിരാറ്റുകുന്ന് മറ്റത്തില്‍ വീട് ഷാജി എം സി (51), ഷിജു എം സി (46), കേളമംഗലം മാപ്പാനിക്കാട്ട് വീട്ടില്‍ ഷിബു എം ജെ (48), കേളമംഗലം ഇടപ്പുളവില്‍ വീട്ടില്‍ ഷാജന്‍ സി കെ (53), കേളമംഗലം കോളനിയിലെ രതീഷ് കെ ബി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കേണിച്ചിറ, നടവയല്‍ സ്വദേശികളായ മറ്റ് മൂന്ന് കൂട്ട് പ്രതികള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
 കേളമംഗലം വനത്തിനകത്ത് കെണി ഒരുക്കി പുള്ളിമാനിനെ പിടികൂടിയ പ്രതികള്‍ മാനിനെ കൊന്ന് ഇറച്ചിയാക്കുകയും വാഹനത്തില്‍ കടത്തികൊണ്ട് പോയി വില്‍പന നടത്തുകയും ചെയ്തു. പുള്ളിമാനിന്റെ അവശിഷ്ടങ്ങള്‍ പ്രതികള്‍ തെളിവെടുപ്പ് സമയത്ത് വനം വകുപ്പിന് എടുത്ത് നല്‍കി. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരവും, വനത്തില്‍ അതിക്രമിച്ച് കടന്നതിന് കേരള വന നിയമ പ്രകാരവിം കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ചെതലയം റെയ്ഞ്ച് ഓഫീസര്‍ കെ ജെ ജോസ് പറഞ്ഞു. പരിശോധനയില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരായ ജിവിത്ത് ചന്ദ്രന്‍, അഖില്‍ സൂര്യദാസ്, ശരത്, ജയേഷ്, എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *