മാനന്തവാടി താലൂക്കിൽ ശക്തമായ മഴയിലും കാറ്റിലും കോടികളുടെ നാശനഷ്ടം


Ad
മാനന്തവാടി താലൂക്കിൽ ശക്തമായ മഴയിലും കാറ്റിലും കോടികളുടെ  നാശനഷ്ടം 
മാനന്തവാടി ;  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ   ശക്തമായ മഴയിലും കാറ്റിലും
മാനന്തവാടി താലൂക്കിൽ മാത്രം ആറു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി
പ്രാഥമിക കണക്ക്. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4200
വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി നിന്ന് നശിച്ച വാഴകൾകൂടി
ഉൾപ്പെടുത്തിയാൽ നഷ്ടം 50,000 കടക്കും. 92 കർഷകരാണ് നഷ്ട പരിഹാരത്തിനായി
അപേക്ഷ സമർപ്പിച്ചത്. 60 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായാണ്
പ്രാഥമിക കണക്ക്.
മാനന്തവാടി നഗരസഭയിലെ പാലാക്കുളി വണ്ടന്നൂർ ബാബു ജോർജ്ജിൻ്റ് 1300 വാഴകൾ
പൂർണമായും നശിച്ചു. 1500 വാഴകളായിരുന്നു നട്ടത്. ഇതിൽ പകുതിയിലെറെ
മൂപ്പെത്തിയ 1300 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. കഴിഞ്ഞ വർഷവും
കാലവർഷത്തിൽ 1500 ഓളം വാഴകൾ നശിച്ചിരുന്നു. എന്നാൽ നഷ്ട്ടപരിഹാരം ഒന്നും
തന്നെ ഇതു വരെയായും ലഭിച്ചിട്ടില്ലെന്ന് ബാബു പറയുന്നു. കൃഷി വകുപ്പ്
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
താലൂക്കിൽ ഏകദേശം 55 ഹെക്ർ സ്ഥലത്ത് കൃഷി നശിച്ചു. 1,16,000 വാഴകളാണ്
കാറ്റിൽ നിലം പൊത്തിയത്. 737 കർഷകർക്കായി 5.44 കോടി രൂപയുടെ നഷ്ടം
സംഭവിച്ചതായാണ് 19 വരെയുള്ള കണക്ക്. കുരുമുളക്, കവുങ്ങ്, റബർ എന്നിവയും
വ്യാപകമായിനശിച്ചിട്ടുണ്ട്. ഇൗ വർഷമെങ്കിലും കാലതാമസമില്ലാതെ നഷ്ടപരിഹാരം
വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *