August 29, 2026

പ്രതിദിന കൊവിഡ് കണക്ക് വീണ്ടും അമ്പതിനായിരത്തിന് മുകളില്‍; 1,321 മരണം കൂടി സ്ഥിരീകരിച്ചു

0
n292685442a8f94cf114f3aed03248473cd9d235d4a34a8407944c40d1ee02cd7b04d40f22.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ വീണ്ടും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 54,069 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,321 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 3,00,82,778 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇത് വരെ 2,90,63,740 പേര്‍ രോഗമുക്തി നേടി. സര്‍ക്കാര്‍ കണക്കനസുരിച്ച്‌ ഇത് വരെ 3,91,981 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോള്‍ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

വാക്സീനേഷന്‍ പ്രക്രിയ പുരോഗമിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *