March 29, 2024

തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് സി കെ ജാനു

0
Img 20210624 Wa0033.jpg
തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് സി കെ ജാനു

വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയാണ് നേരിടുന്നത്
താന്‍ ആത്മഹത്യ ചെയ്യണമെന്നതാണോ എല്ലാവരുടെയും ഉദ്ദേശം..?
കല്‍പ്പറ്റ: തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി കെ ജാനു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ള വാര്‍ത്തകളാണ് രണ്ട് മാസമായി നേരിടുന്നത്. താന്‍ ആത്മഹത്യ ചെയ്യണമെന്നതാണോ എല്ലാവരുടെയും ഉദ്ദേശം. ആദിവാസി സ്ത്രീയെന്ന നിലയില്‍ തന്നെ എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് നേരിടുന്നത് അത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരായ കേസില്‍ നിന്ന് ഒരു കാരണവശാലും പുറകോട്ട് പോകില്ലെന്നും എന്ത് നിയമനടപടികളെ നേരിടാനും തയ്യാറാണെന്നും വ്യക്തമാക്കി. കോഴ വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സി കെ ജാനു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി കെ ജാനുവിന് ബി ജെ പി നേതാക്കള്‍ പണം കൈമാറിയെന്ന് ജെ ആര്‍ പി സംസ്ഥാന ട്രഷര്‍ പ്രസീത വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സുരേന്ദ്രന്റെയും പ്രസീതയുടെയും ഫോണ്‍ സംഭാഷണം സംബന്ധിച്ച് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. ജെ ആര്‍ പിയില്‍ തന്നെ മറികടന്ന് അധികാര കേന്ദ്രമാകാനുള്ള പ്രസീതയുടെ ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സി കെ ജാനു പറഞ്ഞു.
സി കെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസി സ്ത്രീയെന്ന നിലയില്‍ എനിക്ക് ഉപയോഗിച്ചു കൂടെ ? ഒരു സ്ത്രീ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍, രാഷ്ട്രീയം പറയാന്‍ പാടില്ലേ ?, രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലേ ? തുടങ്ങി എല്ലാതലത്തിലും കടന്നാക്രമിക്കുന്ന ഒരു രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ് സി കെ ജാനു പറഞ്ഞു. ഇത്തരം നടപടികള്‍ ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ ജാനു താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. കേസ് അതിന്റെ രീതിയില്‍ നടക്കട്ടേ, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കട്ടേ. അതിന് അനുസരിച്ചുളള നിയമനടപടികള്‍ ഉണ്ടാക്കട്ടേ. നിയമനടപടികളില്‍ നിന്ന് ഞാന്‍ ഒളിച്ചോടില്ല. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *