October 13, 2026

സുല്‍ത്താന്‍ ബത്തേരി യൂനിറ്റ് പ്രവര്‍ത്തനം സജീവമാക്കാന്‍ പത്തിന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി

0
IMG-20210624-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി യൂനിറ്റ് പ്രവര്‍ത്തനം സജീവമാക്കാന്‍ പത്തിന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി; വ്യാപാരി വ്യവസായി ഏകോപന സമിതി

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുല്‍ത്താന്‍ ബത്തേരി യൂനിറ്റ് പ്രവര്‍ത്തനം സജീവമാക്കാന്‍ പത്തിന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റിയെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് പി വൈ മത്തായി ചെയര്‍മാനും എം സി പീറ്റര്‍ കണ്‍വീനറുമായി 17 അംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ യൂനിറ്റ് പ്രസിഡന്റായിരുന്ന സി അബ്ദുല്‍ ഖാദറെ ജില്ലാ കമ്മിറ്റി പുറത്താക്കിയത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നത് കൊണ്ടാണ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. 1500ലധികം വ്യാപാരികളാണ് ബത്തേരിയിലുള്ളത്. മുഴുവന്‍ വ്യാപാരികളെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി പത്തിന കര്‍മ്മ പരിപാടികളാണ് സംഘടന ബത്തേരിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, സെക്രട്ടറി ഒ വി വര്‍ഗീസ്, ട്രഷറര്‍ ഇ ഹൈദ്രു, കെ ഉസ്മാന്‍, പി വൈ മത്തായി, പി സംഷാദ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *