August 27, 2026

മുട്ടില്‍ മരംകൊള്ള: യു ഡി എഫ് ധര്‍ണ നടത്തി

0
IMG-20210624-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ മരംകൊള്ള: യു ഡി എഫ് ധര്‍ണ നടത്തി

കല്‍പ്പറ്റ: വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം
ആവശ്യപ്പെട്ടും, യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത് ആദിവാസികളെയും
കര്‍ഷകരെയും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ്
മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. യു ഡി എഫ്
ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 24ന്
പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറവില്‍ മുട്ടില്‍ സൗത്ത് വില്ലേജിന്
കീഴിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള 116 ഈട്ടിമരങ്ങളാണ് മുറിച്ചത്. ഇരുനൂറും
നാനൂറും വരെ വര്‍ഷം പഴക്കമുള്ള മരങ്ങളും ഇതിന്റെ ഭാഗമായി മുറിച്ചു.
കൊവിഡിന്റെയും തിരഞ്ഞെടുപ്പിന്റെയും മറവിലാണ് വനംകൊള്ള നടന്നതെന്നും
അദ്ദേഹം പറഞ്ഞു. മുട്ടില്‍ മരംകൊള്ളയുടെ യാഥാര്‍ഥ്യം പുറത്തുവരാന്‍
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. പി എം ആലി അധ്യക്ഷനായിരുന്നു. എം ഒ ദേവസ്യ,
യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ
സംഷാദ് മരക്കാര്‍, ബിനു തോമസ്, കെ പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, കെ എസ് സ്‌ക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *