August 6, 2026

പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്ന് തുറക്കും

0
n2927541683c0cb85f9d9bb38164256dd871752b9c4d7be2bba448f98777f9eacfff16211c.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദുബൈ: പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്നുമുതല്‍ തുറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ടെര്‍മിനലുകളില്‍ നിന്ന് പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് സര്‍വീസ് നടത്തും.

ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടും. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സര്‍വീസ് തുടരും. യാത്ര പുറപ്പെടുന്നതിന് മുമ്ബ് ടെര്‍മിനല്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. ടെര്‍മിനല്‍ ഒന്നിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *