May 8, 2024

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

0
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
കൽപ്പറ്റ: തൊഴിലുറപ്പ് ജോലികളില്‍ ഏർപ്പെടുന്നവർ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു. ലോക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി നല്‍കിയ ഇളവുകളില്‍ അഞ്ച് തൊഴിലാളികള്‍ ഉള്‍പെടുന്ന സംഘമായി ജോലിചെയ്യുന്നതിനാണ് സര്‍ക്കാര്‍ അനുമതിയുളളത്. എന്നാല്‍ ചിലയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ തൊഴിലാളികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *