August 28, 2026

ജൈവ കൃഷി : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജൈവ കൃഷി : അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവ വളങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന കൃഷി രീതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. മൂന്ന് വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ഉത്പന്നങ്ങള്‍ ജൈവ സര്‍ട്ടിഫിക്കറ്റോടെ വില്‍ക്കുന്നതിനുള്ള അവസരവും ലഭിക്കും. അഞ്ച് സെന്റില്‍ എങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കും. നികുതി രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *